ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണാ സമരം സിഐടിയു

citu
ആലപ്പുഴ ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചെങ്ങന്നൂർ ,മാന്നാർ  ഏരിയ കമ്മറ്റികളുടെ  സംയുകത ആഭിമുഖ്യത്തിൽ  കേന്ദ്ര സർക്കാർ തൊഴിൽ നിയമ ഭേദഗതി ഉപേക്ഷിക്കണമെന്നും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് ചെങ്ങന്നൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണാ സമരം  സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്  എം കെ മനോജ്  ഉദ്‌ഘാടനം  ചെയ്തു. 

 യൂണിയൻ മാന്നാർ ഏരിയാ സെക്രട്ടറി അനിൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിനു സെബാസ്റ്റ്യൻ , വി ജി മോഹനൻ , പി ഡി സുനീഷ് കുമാർ ,സജീവ് കുടനാൽ ,സജീവ് കെ രഞ്ചിത്ത് കെ.കെ എന്നിവർ സംസാരിച്ചു.