മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ ഒരുക്കുന്ന 'ലഹരിക്കെതിരെ മനുഷ്യ ചങ്ങല' കേരള പിറവി ദിനത്തിൽ നടക്കും

Manappuram St. Teresa's High School prepares 'Human Chain Against Drunkenness' to be held on Kerala Birth Day
 


ചേർത്തല: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ ഒരുക്കുന്ന 'ലഹരിക്കെതിരെ മനുഷ്യ ചങ്ങല' കേരള പിറവി ദിനത്തിൽ (നവംബർ 1ന് ) രാവിലെ 10 മണിയ്ക്ക് പൊതുജന പങ്കാളിത്തതോടെ നടക്കും. സെന്റ് തെരേസാസ് ഹൈസ്കൂൾ മുതൽ പൂച്ചാക്കൽ തെക്കേക്കര വരെയാണ് ചങ്ങല ഒരുക്കുക.

സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, പി.ടി.എ, എം.പി.ടി.എ,  ജനജാഗ്രതാ സമിതി അംഗങ്ങൾ, നാട്ടുകാർ, അഭ്യുദയകാംക്ഷികൾ, പോലീസ് -എക്സൈസ് സേനാഗംങ്ങൾ തുടങ്ങിയവർ അണിനിരന്ന് കൈ കോർക്കുക്കുമെന്ന് ജനജഗ്രതാ സമിതി ഭാരവാഹികൾ, സ്കൂൾ മാനേജർ  ഫാദർ ആന്റോച്ചൻ മംഗലശ്ശേരി സി. എം. ഐ. സ്കൂൾ ഹെഡ് മിസ്ട്രസ് എലിസബത്ത് പോൾ, പി.ടി.എ. പ്രസിഡന്റ്  പി. ആർ. സുമേരൻ, സീനിയർ അസിസ്റ്റന്റ് റെജി എബ്രഹാം എന്നിവർ അറിയിച്ചു.