നിയുക്തി 2022: മെഗാ തൊഴില്‍മേള 26-ന്

നിയുക്തി 2022: മെഗാ തൊഴില്‍മേള
 

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജും സംയുക്തമായി നടത്തുന്ന മെഗാതൊഴില്‍ മേള "നിയുക്തി- 2022" നവംബര്‍ 26-ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് എന്‍ജിനീയറിംഗ് കോളേജില്‍ നടക്കും. 50 ഓളം ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും.

എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.റ്റി.ഐ, ഐ.റ്റി.സി., ഡിപ്ലോമ, ബി.ടെക്, ബിരുദം, ബിരുദാനന്തര ബിരുദം, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. വ്യത്യസ്ത തസ്തികകളിലായി മൂവായിരത്തോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും.  

താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പുമായി വേണം തൊഴില്‍ മേളയില്‍ എത്താന്‍. അഡ്മിറ്റ് കാര്‍ഡില്‍ പറയുന്ന സമയക്രമം പാലിക്കണം. അതത് താലൂക്കുകളിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും തൊഴില്‍ മേളയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും അന്വേഷണങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങള്‍ Alappuzha Employability Centre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും. ഇതര ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (അമ്പലപ്പുഴ താലൂക്ക്)- 0477 2230624, 8304057735, ചേര്‍ത്തല: 0478 2813038, ചെങ്ങന്നൂര്‍: 0479 2450272, കുട്ടനാട്: 0477 2704343, മാവേലിക്കര: 0479 2344301, കായംകുളം (കാര്‍ത്തികപ്പള്ളി): 0479 2442502