പരുമല പള്ളി പെരുന്നാള്‍; ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി

parumala
 

ആലപ്പുഴ: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.  സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും . എന്നാൽ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 

പരുമല തിരുമേനിയുടെ 120-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് തീര്‍ത്ഥാടക വാരാഘോഷത്തിന് ഇന്ന് സമാപനമാകും. പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് കുര്‍ബാന, ശ്ലൈഹിക വാഴ് വ്, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, റാസ എന്നിവയ്ക്ക് ശേഷം പെരുന്നാള്‍ സമാപിക്കും.