സൂസമ്മ ഏബ്രഹാം ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍

susamma ebraham
 

ചെങ്ങന്നൂര്‍ : നഗരസഭാ ചെയര്‍പേഴ്‌സാണായി യുഡിഎഫിലെ സൂസമ്മ ഏബ്രഹാം വിജയിച്ചു. ബിജെപി. കൗണ്‍സിലര്‍ ആതിര ഗോപനെയാണ് പരാജയപ്പെടുത്തിയത്. സൂസമ്മ ഏബ്രഹാമിന് 12 വോട്ടും ആതിര ഗോപന് 7 വോട്ടും ലഭിച്ചു. യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ്സിലെ 4 കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഇടതുപക്ഷത്തെ 3 കൗണ്‍സിലറുമാര്‍  തെരഞ്ഞെടുപ്പിന് ഹാജരായെങ്കിലും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സ്വതന്ത്ര കൗണ്‍സിലര്‍ ജോസ് ബാലറ്റ് വാങ്ങിയെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാതെ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു. ആ വോട്ട് അസാധുവായി പരിഗണിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിലെ ധാരണ പ്രകാരം മറിയാമ്മ ജോണ്‍ ഫിലിപ്പ് രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

നഗരസഭാ കൗണ്‍സിലറായി രണ്ടാം തവണ വിജയിച്ച സൂസമ്മ ഏബ്രഹാം നിലവില്‍ 18-ാം വാര്‍ഡ് കൗണ്‍സിലറാണ്. നേരത്തെ നഗരസഭ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണായിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്.ആര്‍.ഡി.ഒ. എസ്.സുമ വരണാധികാരിയായിരുന്നു.