ജലആംബുലൻസ് സർവീസ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

d
 

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിലെ ജല ആംബുലൻസ് സർവീസ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. ദ്വീപിന്റെ പ്രത്യേക സാഹചര്യമനുസരിച്ചാണ് ആംബുലൻസ് അനുവദിച്ചത്. എന്നാൽ രാത്രിയിൽ പാണാവള്ളി ജെട്ടിയിലാണ് ഇപ്പോൾ സ്റ്റേ ചെയ്യുന്നത്. 

പെരുമ്പളത്തിന് വിളിച്ചാൽ അത്യാസന്ന നിലയിലുള്ള രോഗികളെ എളുപ്പത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിന്റെ പേരിൽ ആംബുലൻസ് ജീവനക്കാരും രോഗികളുടെ ബന്ധുക്കളും തമ്മിൽ തർക്കങ്ങൾ പതിവാണ്. പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ ആംബുലൻസ് സ്‌റ്റേ ചെയ്യണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം.