ശബരിമല മണ്ഡലകാലത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സേവനം വിലമതിക്കാനാവത്തത് : കൊടിക്കുന്നില്‍ സുരേഷ് എംപി

kodikunnil

 ചെങ്ങന്നൂര്‍ : ശബരിമല മണ്ഡലകാലത്തെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനമാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ വഴി ശബരിമലയ്ക്ക് പോകാന്‍ തയ്യാറാകുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ക്ലസ്റ്റര്‍ ഓഫീസര്‍ എ.അജിത് അദ്ധ്യക്ഷത വഹിച്ചു.

അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ അഡ്വ: ഡി.വിജയകുമാര്‍, മുന്‍ ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷനും ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം ഉപദേശക സമിതി രക്ഷാധികാരിയുമായ കെ.ഷിബുരാജന്‍, അസി: ക്ലസ്റ്റര്‍ ഓഫീസര്‍ സി.കെ രത്‌നാകരന്‍, അസി: ഡിപ്പോ എന്‍ജിനീയര്‍ ആര്‍.പത്മകുമാര്‍, കണ്‍ട്രോളിംഗ് ഇന്‍സ്പക്ടര്‍ എം.ആര്‍.സജി, കെ.എന്‍.അജിത്കുമാര്‍, ബി.മോഹനകുമാര്‍, സുബ്രമണ്യന്‍ അമരന്‍, വി.പി.സുഭാഷ് ചന്ദ്രന്‍, ബി.മുരളി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.