മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ 'തെരേസ്യന്‍ ഫെസ്റ്റ് 23' ജനുവരി 19ന് നടക്കും

local
 

പൂച്ചാക്കല്‍: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷമായ തെരേസ്യന്‍ ഫെസ്റ്റ് '23 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജനുവരി 19 വ്യാഴാഴ്ച നടക്കും. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം റവ.ഫാ.ബെന്നി നല്‍ക്കര സി.എം.ഐ.( പ്രൊവിന്‍ഷ്യാള്‍, തിരുഹൃദയ പ്രവിശ്യ )  നിര്‍വ്വഹിക്കും. കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.സാജു മാടവനക്കാട് സി.എം.ഐ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. 

എന്‍ഡോവ്‌മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് നടത്തും. ഫോട്ടോ അനാച്ഛാദനം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ആന്റോച്ചന്‍ മംഗലശ്ശേരി സി.എം.ഐ. നിര്‍വ്വഹിക്കും. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരന്‍ പ്രതിഭകളെ ആദരിക്കും. കലാവിരുന്നിന്റെ ഉദ്ഘാടനം നടനും, നിര്‍മ്മാതാവുമായ ടോം സ്‌കോട് നിര്‍വ്വഹിക്കും.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക എലിസബത്ത് പോള്‍, അധ്യാപികയായ റിന്‍സി ഡേവിസ് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാര സമര്‍പ്പണം നടത്തും. ചേര്‍ത്തല ഡി.ഇ.ഒ.സി.എസ്.ശ്രീകല, വാര്‍ഡ് മെമ്പര്‍ ബി.ഷിബു, പി.ടി.എ.പ്രസിഡന്റ് പി.ആര്‍.സുമേരന്‍, സ്റ്റാഫ് സെക്രട്ടറി സില്‍വിയാമ്മ ജേക്കബ്, അധ്യാപക പ്രതിനിധി ബിന്‍സി തോമസ്, എം.പി.റ്റി.എ.പ്രസിഡന്റ് ശ്രീരഞ്ജിനി സുകേഷ്, സ്‌കൂള്‍ ലീഡര്‍ കുമാരി റോസ്‌ന ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സ്റ്റാഫ് പ്രതിനിധി വിന്‍സി മോള്‍ ടി.കെ. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങിന് സിനീയര്‍ അസിസ്റ്റന്റ് റെജി എബ്രാഹാം സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ റവ.ഫാ.ഷൈജു ജോര്‍ജ് സി.എം.ഐ. കൃതജ്ഞതയും അര്‍പ്പിക്കും.