പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കണം

water authority
 
ആലപ്പുഴ: വാട്ടര്‍ അതോറിറ്റി ആലപ്പുഴ പി.എച്ച് സബ് ഡിവിഷനു കീഴില്‍  ആലപ്പുഴ നഗരസഭാ പരിധിയിലും പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ ഒക്ടോബര്‍ 31നകം മാറ്റി സ്ഥാപിക്കണമെന്ന് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ വാട്ടര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.
(പി.ആര്‍./എ.എല്‍.പി./3023)

--