ആലപ്പുഴ ജില്ലയിലെ 19 ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ്

google news
Cd

chungath new advt

ആലപ്പുഴ: ജില്ലയില്‍ നിധി കമ്പനികൾ ഉള്‍പ്പെടെ 19 ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്‍റെ മുന്നറിയിപ്പ്.ഇവര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമായിരിക്കും. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാല്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യര്‍ഥിച്ചു.

    

സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് 14 ജില്ലകളിലായി 537 ധനകാര്യസ്ഥാപനങ്ങളെയാണ് പൊലീസും സംസ്ഥാന സര്‍ക്കാറും 'കരിമ്ബട്ടികയില്‍' ഉള്‍പ്പെടുത്തിയത്. ഇതില്‍ ജില്ലയിലെ 19 സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച്‌ വഞ്ചിതരാകരുതെന്ന് പൊലീസ് അറിയിപ്പില്‍ പറയുന്നു. 2015 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുകയായിരുന്ന 367 നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് നിധി കമ്പനി നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

    

2014ലെ നിധി റൂള്‍സിലെ 3A, 23A, 23B നിയമങ്ങള്‍ അനുസരിച്ച്‌ ലൈസൻസിനായി എൻ.ഡി.എച്ച്‌ -4 അപേക്ഷ നല്‍കിയവയില്‍ ജില്ലയില്‍ 12 സ്ഥാപനങ്ങളുടെ അപേക്ഷ നിരസിച്ചു. 2021ല്‍ കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് കേന്ദ്രം റദ്ദ് ചെയ്തിരുന്നു. ഇതില്‍ ജില്ലയിലെ ഏഴ് സ്ഥാപനങ്ങള്‍ ഉള്‍പെട്ടിട്ടുണ്ട്.

   

ജില്ലയില്‍ അപേക്ഷ നിരസിക്കപ്പെട്ട സ്ഥാപനങ്ങള്‍

കൊല്ലംമുറി നിധി ലിമിറ്റഡ് നടുവിലേമുറി, തലവടി, ജി വേ നിധി ലിമിറ്റഡ് ചേര്‍ത്തല, സേവനം നിധി ലിമിറ്റഡ് പട്ടണക്കാട്, അന്ധകാരനഴി, ചേര്‍ത്തല, പ്രിൻസ് അനെയ്ൻ നിധി ലിമിറ്റഡ് മുല്ലക്കല്‍ ആലപ്പുഴ, റിഷിറാം നിധി ലിമിറ്റഡ് മാരാരിക്കുളം നോര്‍ത്ത്, എ.എസ്.ബി നിധി ലിമിറ്റഡ് എലിപ്പക്കുളം ചൂനാട്, വള്ളിക്കുന്നം, വാസു രേവത് നിധി ലിമിറ്റഡ് കരുവാറ്റ, ആലപ്പി നിധി ലിമിറ്റഡ് മുല്ലക്കല്‍ ആലപ്പുഴ, കാര്‍ത്തികപ്പള്ളി ഡി.ടി.സി.ആര്‍.ഇ കാര്‍ത്തികപ്പള്ളി, കൊടുക്കുളഞ്ഞി നിധി ലിമിറ്റഡ് കൊടുക്കുളഞ്ഞി ചെങ്ങന്നൂര്‍, ഇടനാട് നിധി ലിമിറ്റഡ് കീഴചേരിമേല്‍ ചെങ്ങന്നൂര്‍, ചേരിതെക്കേതില്‍ നിധി ലിമിറ്റഡ് പുലിയൂര്‍ ചെങ്ങന്നൂര്‍.

    

ലൈസൻസ് കേന്ദ്രം റദ്ദ് ചെയ്ത സ്ഥാപനങ്ങള്‍

ആള്‍കമ്മിറ്റ് നിധി ലിമിറ്റഡ് ആലപ്പുഴ, ആരാമം ഫിൻ നിധി ലിമിറ്റഡ് കായംകുളം, കാരുണ്യ ദീപം നിധി ലിമിറ്റഡ് എരമല്ലൂര്‍, ഓണാട്ടുകര നിധി ലിമിറ്റഡ് പത്തിയൂര്‍, ഇടയാടി, എരുവ ഈസ്റ്റ്, ശബരിഗിരി നിധി ലിമിറ്റഡ് പാലമേല്‍, പുത്തൻപുരക്കല്‍, നൂറനാട്, വലിയവീട്ടില്‍ നിധി ലിമിറ്റഡ് കാപ്പില്‍ എസ്റ്റേറ്റ്, കൃഷ്ണപുരം, കായംകുളം, വിഹിന്ദ് ഷെയര്‍ ആന്‍റ് പൊട്ടക്‌ട് നിധി ലിമിറ്റഡ് തുറവൂര്‍ സൗത്ത്.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു