അമിത വേഗത്തില്‍ എത്തിയ ജീപ്പിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ വയോധികൻ മരിച്ചു

google news
Cv

chungath new advt

മാവേലിക്കര: അമിതവേഗത്തില്‍ എത്തിയ ജീപ്പിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ വയോധികൻ മരിച്ചു. തഴക്കര ഇറവങ്കര ഷൈജു ഭവനത്തില്‍ പി.ഡി.പത്രോസ് (73) ആണ് മരിച്ചത്.

മാവേലിക്കര-പന്തളം റോഡില്‍ ഇറവങ്കര മാര്‍ത്തോമ്മ പള്ളിക്ക് മുന്നില്‍ തിങ്കള്‍ പകല്‍ മൂന്നിനായിരുന്നു അപകടം. ചെറുമകന്‍റെ സൈക്കിളിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാൻ പത്രോസ് സ്കൂട്ടറില്‍ പോകുംവഴി മാവേലിക്കര ഭാഗത്തുനിന്നെത്തിയ ജീപ്പ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
    
    
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഷൈനി, സ്റ്റാൻലി (കുവൈറ്റ്). മരുമക്കള്‍: ജോഷ്വ, ബിനി.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു