അരൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

accident
 

അരൂര്‍: കാറിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. ചന്തിരൂര്‍ വലിയവീട് ബാലകൃഷ്ണന്‍  ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ജോലികഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോള്‍ ദേശീയപാതയില്‍ അരൂര്‍  ക്ഷേത്രം കവലയിലെ സിഗ്‌നലിനു സമീപം വെച്ചാണ് അപകടം ഉണ്ടായത്. 

അപകടത്തിന്‍ ബൈക്ക് യാത്രികന്‍  തല്‍ക്ഷണം മരിച്ചു. തെക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറാണ് ബൈക്കിനെ തട്ടി തെറിപ്പിച്ചത്. റോഡില്‍ തെറിച്ച് വീണ ഇയാളെ പുലര്‍ച്ചെ അതു വഴി വന്ന പത്ര വിതരണക്കാരാണ് തുറവൂര്‍ താലൂക്ക്  ആശുപത്രിയിലെത്തിച്ചത്.