കേന്ദ്രാവിഷ്‌കൃത പദ്ധതി അവലോകനം; കേന്ദ്രസംഘം എംപിയുമായി ചര്‍ച്ച നടത്തി

AARIF MP

ആലപ്പുഴ:  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും നിർവഹണം നേരിൽ വിലയിരുത്തുന്നതിനുമായി ജില്ലയിലെത്തിയ കേന്ദ്ര സംഘം അഡ്വ. എ.എം. ആരിഫ് എംപിയുമായി ചര്‍ച്ച നടത്തി.  മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന  യോഗത്തില്‍  കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവ്വഹണത്തെക്കുറിച്ച് എം.പി. വിശദീകരിച്ചു. 

ഗ്രാമവികസന മന്ത്രാലയം നിയോഗിച്ച ദേശീയതല മോണിറ്റര്‍മാരായശ്രീനിവാസ അമ്പാട്ടിയും അനില്‍കുമാറും  പദ്ധതികളുടെ ഗുണഭോക്താക്കളുമായും  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായും നിര്‍വഹണ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി. 

വിവിധ പദ്ധതി പ്രദേശങ്ങളും ഇവർ സന്ദര്‍ശിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി, പ്രൊജക്ട് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.