ചെങ്ങന്നൂർ മുനിസിപ്പൽ സെക്രട്ടറി രാഷ്ട്രീയം അവസാനിപ്പിക്കണം; യൂത്ത് കോൺഗ്രസ്

CA

ചെങ്ങന്നൂർ: ചെങ്ങന്നൂർ മുനിസിപ്പൽ സെക്രട്ടറി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന്  യൂത്ത് കോൺഗ്രസ്.  
  കഴിഞ്ഞ കുറേ നാളുകളായി മുൻസിപ്പൽ സെക്രട്ടറി നേതൃത്വത്തിൽ നഗരസഭാ ഭരണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെയും, സിപിഎം പാർട്ടി ഓഫീസിൽ നിന്നും കൊടുക്കുന്ന നിർദ്ദേശം നടപ്പിലാക്കി നഗരസഭ ഭരണം താഴ്ത്തിക്കെട്ടാൻ ആണ് സെക്രട്ടറി ശ്രമിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. 

വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു പകരം വിവാദങ്ങൾ ഉണ്ടാക്കാൻ  സെക്രട്ടറി ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം  സംഘടിപ്പിക്കുമെന്ന്  യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വരുൺ മട്ടയ്ക്കൽ പറഞ്ഞു.