പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സി.ഐ.ടി.യു പ്രതിഷേധയോഗം

kk
 

ചെങ്ങന്നൂർ : പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനും ചെങ്ങന്നൂർ റെയിൽവെ സ്‌റ്റേഷൻ പാട്ടത്തിന് കൊടുക്കാനും ഉള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സി.ഐ.ടി.യു പ്രതിഷേധയോഗം. സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷന് മുൻപിൽ നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു.

എം.കെ.മനോജ്, സി.കെ.ഉദയകുമാർ, കെ.പി.പ്രദീപ്, രത്നാകരൻ, ഗോപകുമാർ, കെ.കെ.ചന്ദ്രൻ ,പി 'ഡി സുനീഷ് കുമാർ,എന്നിവർ സംസാരിച്ചു.