ഫാക്ടറികള്‍ സ്വകാര്യവല്‍കരിക്കുന്നതിനെതിരെ സിഐറ്റിയുവിന്റെ സമരം

citu

ആലപ്പുഴ: ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ( പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍) സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും , ഫാക്ടറികളില്‍ പണിമുടക്ക് നിരോധിച്ചതിനെതിരെയും CITU ചെങ്ങന്നൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണ സിപിഐഎം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി സ: എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം സ: കെ.കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയാ പ്രസിഡന്റ് സ: എം.കെ മനോജ്, റെജി മോഹന്‍, ബിനു സെബാസ്റ്റ്യന്‍, ഷഫീക്ക് മുഹമ്മദ്, സജീവ് കുടുനാല്‍, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.