നഗരസഭാംഗം രാജന്‍ കണ്ണാട്ടിനെ അറസ്റ്റ് ചെയ്യണം; പ്രതിഷേധവുമായി ജീവനക്കാര്‍

alpy

ആലപ്പുഴ: അനധികൃത നിര്‍മ്മാണം നീക്കം ചെയ്യുവാനെത്തിയ നഗരസഭ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച നഗരസഭാംഗം രാജന്‍ കണ്ണാട്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ നഗരസഭാ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തുന്നു. ചെങ്ങന്നൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാര്‍ക്കറ്റ് 'ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നിലെ അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കാനെത്തിയ  നഗരസഭാ സെക്രട്ടറിയെയും, ഹെല്‍ത്ത് ഇന്‍സ്പക്ടറെയുമാണ് നഗരസഭ  കൗണ്‍സിലര്‍ രാജന്‍ കണ്ണാട്ടും മകന്‍ അഡ്വ.മാത്യു കെ തോമസും ചേര്‍ന്നു ആക്രമിച്ചത്. സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി  മോഹനകുമാര്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.