നഗരസഭാ അഗതിമന്ദിരത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണം: സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്

cpm
 

ചെങ്ങന്നൂർ:  നഗരസഭാ അഗതിമന്ദിരത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം എച്ച് റഷീദ്.

സ്വാതന്ത്ര്യ സമര സേനാനി കുടിലിൽ ജോർജിന്‍റെ സ്മാരകമായി നഗരസഭ വരും തലമുറയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഉചിതമായ കേന്ദ്രം സ്ഥാപിക്കാൻ നഗരസഭ മുൻകൈ എടുക്കണമെന്നും സി.പി.ഐ.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന നഗരസഭാ ആഫീസ് മാർച്ച് ആവശ്യപ്പെട്ടു.
             
സി.പി.ഐ.എം.ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്, വി.വി.അജയൻ, എം.ശശികുമാർ ,എം.കെ.മനോജ്, വി.ജി.അജീഷ്, സവിത വി.എസ്., പി.ഡി.സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.