ദാദാഭായ് നവറോജിയുടെ 196-ആം ജന്മവാർഷികം ആചരിച്ചു

W

ചാരുംമൂട് : നൂറനാട് മണ്ഡലം -നടുവിലേമുറി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യകാല കോൺഗ്രസ് നേതാവും, സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ദാദാഭായ് നവറോജിയുടെ 196-ആം  ജന്മവാർഷികം സ്മൃതി ദിനമായി ആചരിച്ചു.

ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  കോൺഗ്രസ്ബ്ലോക്ക്ജനറൽ സെക്രട്ടറി അഡ്വ.ദിലീപ്  പടനിലം ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വിജയനുണ്ണിത്താൻ, രാധാകൃഷ്ണൻ നായർ, ചന്ദ്രൻപിള്ള, ത്യാഗരാജൻ, കൃഷ്ണദാസ്, ഹരിദാസൻ, സിദ്ധാർത്ഥനുണ്ണിത്താൻ, ബിജുചെറുകര, ശശികുമാർ എന്നിവർ നേതൃത്വംനൽകി.