സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്ന കേന്ദ്ര നയത്തിനെതിരെ DYFI പ്രതിഷേധ ട്രെയിൻ യാത്ര സംഘടിപ്പിച്ചു.

google news
J

 ആലപ്പുഴ: കേരളത്തിലോടുന്ന സുപ്രധാന  ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് പകരം തേർഡ് എ.സി ആക്കുകയാണ്.  ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാർ ബുദ്ധിമുട്ടിലാകും.

enlite ias final advt

മാവേലി എക്സ്പ്രസ്സ്, മംഗളൂരു ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബറോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നത്. ഇന്ത്യൻ റെയിൽവേയെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വിധേയമാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ DYFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പ്രതിഷേധ ട്രെയിൻ യാത്ര നടത്തി.
 

READ ALSO.....പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുടെ വിവരങ്ങൾ 30 നകം നൽകണം

ആലപ്പുഴയിൽ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ. രാഹുലും കായംകുളത്ത് ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേലും ഹരിപ്പാട് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാറും  മാവേലിക്കരയിൽ പി എ അൻവർ യും മാരാരിക്കുളത്ത് ആർ.അശ്വിനും അമ്പലപ്പുഴയിൽ അജ്മൽ ഹസ്സനും  ചെങ്ങന്നൂരിൽ ജെബിൻ പി വർഗീസും,ചേർത്തലയിൽ ദിനൂപ് വേണുവും, അരൂരിൽ വി. കെ സൂരജും ഉദ്ഘാടനം ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം