വൈദ്യുതി ഭേദഗതി ബിൽ; ചെങ്ങന്നൂർ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ എൻ.സി.സി.ഒ .ഇ ഇ ഇ ധർണ്ണ

ZV

ചെങ്ങന്നൂർ; പാർലമെൻൻെറ് സമ്മേളനത്തിൽ കർഷകർക്കും തൊഴിലാളികൾക്കും ഏറെ ദോഷകരമായ വൈദ്യുതി ഭേദഗതി ബിൽ അവതരപ്പിക്കുന്നതിനെതിരെ  വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെയും എഞ്ചിനീയറും മാരുടെയും കരാറുകാരുടെയും പെൺഷൻകാരുടെയും ദേശീയ സമരസംഘടനയായ  (എൻ.സി.സി.ഒ .ഇ ഇ ഇ ) നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻ്റ് എഞ്ചിനീയേഴ്സ് ൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ സി.ഐ.റ്റി.യു ഏരിയാ പ്രസിഡണ്ട് ശ്രീ.എം.കെ മനോജ്  ഉദ്ഘാടനം ചെയ്തു. ശ്രീ.വിനോദ് അദ്ധ്യക്ഷനായ യോഗത്തിൽ റജി മോഹൻ,ഉദയകുമാർ,സിന്ധുരാമകൃഷ്ണൻ, അനിൽകുമാർ ബി എന്നിവർ സംസാരിച്ചു.