കെഎസ്‌യു ആക്രമണം അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

google news
 Z

chungath new advt

കേരള സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ നോമിനേഷൻ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ എസ്എഫ്ഐക്ക് ഉണ്ടായ മൃഗീയമായ ഭൂരിപക്ഷത്തിൽ വിരളിപൂണ്ട് അസഹിഷ്ണതരായ വിദ്യാർത്ഥികളുടെ ഒരു പിന്തുണയും ഇല്ലാത്ത കെഎസ്‌യു വ്യാപകങ്ങളായ ആക്രമണങ്ങൾ സൃഷ്ടിച്ച് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. ജനാധിപത്യ രൂപത്തിൽ വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ രേഖപ്പെടുത്തുവാനുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ ബോധപൂർവ്വമായി ആയുധ ധാരികളായ ക്രിമിനൽ സംഘത്തെ കൂട്ടിയാണ് കെഎസ്‌യു വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്.

    

Read also: തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ പുതിയ റീജിയണല്‍ സൗകര്യങ്ങളൊരുക്കി ഐ.സി.ടി അക്കാദമി ഓഫ് കേരള

    

ചെങ്ങന്നൂരിൽ എസ്എഫ്ഐ നേതാവിനെ ക്രൂരമായി ആക്രമിച്ച് കൈ അടിച്ചൊടിക്കുന്ന അവസ്ഥയുണ്ടായി ജില്ലാ വ്യാപകമായി ഇങ്ങനെ ക്രിമിനൽ സംഘത്തെ അണിനിരത്തി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കം ആണ് കെഎസ്‌യു നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ക്രിമിനൽ നിലപാടിൽ നിന്നും ഗുണ്ടാ സംഘങ്ങളുടെ ഒത്താശയോടെ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും കെഎസ്‌യു പിന്മാറണം, അല്ലെങ്കിൽ ശക്തമായ ഭാഷയിൽ പ്രതിരോധിക്കേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേലും, പ്രസിഡൻറ് സുരേഷ് കുമാറും പ്രസ്താവനയിലൂടെ അറിയിച്ചു.

    

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു