ആലപ്പുഴ ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ കൃഷി നാശമുണ്ടായി. ആലപ്പുഴ, ചമ്ബക്കുളം, രാമങ്കരി ബ്ലോക്കുകളില്‍ പത്തോളം പാടങ്ങളിലായി 1000 ഏക്കറിന് മുകളില്‍ നെല്‍പ്പാടം മഴ മൂലം നശിച്ചു.
പുറക്കാടും പുന്നപ്രയിലും കഴിഞ്ഞ ദിവസങ്ങളിലാണ് കൊയ്‌ത്ത് തുടങ്ങിയത്, എന്നാല്‍ ശക്തിയായി തുടരുന്ന മഴ കൊയ്യാൻ ബാക്കിയായ പാടങ്ങളിലെ കൃഷിയെ ബാധിച്ചു. ശനിയാഴ്‌ച കൊയ്യേണ്ട ചമ്ബക്കുളത്ത് വെള്ളംകെട്ടിയതിനാല്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ പാടത്തിറക്കാനായില്ല. പാടത്ത് കൊയ്‌ത്ത് മാറ്റിവച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ (ഐഎംഡി) കണക്കനുസരിച്ച് ജില്ലയില്‍ 29ന് രാവിലെ 8.30 മുതല്‍ 30ന് രാവിലെ 8.30 വരെ ശരാശരി 23.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ചേര്‍ത്തല 70.6, കായംകുളം 49.0, മാവേലിക്കര 87.2, ആലപ്പുഴ 23.8, മങ്കൊമ്പ് 48.0, ഹരിപ്പാട് 32.0 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച മഴ. ആലപ്പുഴ ചമ്പക്കുളം, തകഴി ഭാഗങ്ങളിലെ താഴ്‌ന്നപ്രദേശങ്ങളില്‍ വെള്ളംകയറി.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം