ഹോപ്പ് പദ്ധതി: പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് അവസരം

hope

ആലപ്പുഴ: പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു തുടര്‍പഠനം സൗജന്യമായി നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. 

സമീപത്തെ പോലീസ് സ്റ്റേഷന്‍ മുഖേനയോ, 9497900200 ഹെല്‍പ്പ്ലൈന്‍ മുഖേനയോ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി- ഒക്ടോബര്‍ 16.

(പി.ആര്‍./എ.എല്‍.പി./3030)