ഭരണ സമിതി നടത്തിയ അഴിമതികളിൽ അന്വേഷണം; എൽ.ഡി.എഫ് സമരം പിൻവലിച്ചു

XS
ചെങ്ങന്നൂർ; കഴിഞ്ഞ നാളുകളിൽ യുഡിഎഫ് ഭരണ സമിതി നടത്തിയ അഴിമതികളെയും സ്വജനപക്ഷപാതത്തെയും കുറിച്ച് വകുപ്പു തല അന്വേഷണം നടത്തുവാൻ  റീജിയണൽ ജോയിൻ്റ് ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി  ഉത്തരവായ സാഹചര്യത്തിൽ നഗരസഭാ ആസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിവന്ന സത്യാഗ്രഹ സമരം പിൻവലിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചു. 

അഴിമതി ആരോപണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭാ ചെയർപേഴ്സൺ ഉടൻ രാജിവെക്കണമെന്ന് നഗരസഭാ ആഫീസിന് മുന്നിൽ നടന്ന  ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് കൺവീനർ എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ജോസ് പുതുവന അദ്ധ്യക്ഷനായി.എം.കെ.മനോജ്, മോഹൻ കൊട്ടാരം, ടിറ്റി എം.വർഗീസ്, പ്രസന്നൻ, വൽസമ്മ എബ്രഹാം, വി. ജി.അജീഷ്, യു. സുഭാഷ്, വി.വി.അജയൻ, വി.എസ്.സവിത, ലതിക, അഡ്വ.ദിവ്യ, ടി.കെ.സുരേഷ്, എന്നിവർ സംസാരിച്ചു.