ഐ.ടി.ഐ സീറ്റ് ഒഴിവ്

carpenter trade

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കിഴിലുള്ള മാവേലിക്കര ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള ഏകവത്സര കോഴ്സായ കാര്‍പെന്‍റര്‍ ട്രേഡില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. 

സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, പ്രതിമാസ സ്റ്റൈപ്പന്‍റ്, ലംസം ഗ്രാന്‍റ് എന്നിവ ലഭിക്കും. 

താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി.സി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം  ഒക്ടോബര്‍ 12നകം നേരിട്ട് ഹാജരാകണം. ഫോണ്‍:  0479-2341485. 9947991888, 9895848001, 8589942430, 8075222520.