ആലപ്പുഴയില്‍ ഇന്ന് 545 പേര്‍ക്ക് കോവിഡ്

alepy covid

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 
527 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 18 പേരുടെ ഉറവിടം വ്യക്തമല്ല. 607 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 194997 ആയി ഉയര്‍ന്നു. 

നിലവില്‍ ജില്ലയില്‍  7857 പേര്‍ ചികില്‍സയിലുണ്ട്. 239 പേര്‍ കോവിഡ് ആശുപത്രികളിലും 1347 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5316 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 167 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1543 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 3241 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 24790 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 5011 സാമ്ബിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.