ചെങ്ങന്നൂരിലെ മുളക്കുഴയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പ്രൈമറി ഹെൽത്ത്‌ സെന്റർ അടിച്ചു തകർത്തു

phc

ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം മുളക്കുഴയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. അരീക്കര പ്രൈമറി ഹെൽത്ത്‌ സെന്റർ അക്രമികൾ അടിച്ചു തകർത്തു. 

ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
മുളക്കുഴ ഗ്രാമപഞ്ചായത്ത് 15-ആം വാർഡ് മെമ്പർ സനീഷ് കുമാറും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ ശ്രീജിത്തുമാണ് പ്രതികൾ. 

ചെങ്ങന്നൂർ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.