സോളാർ രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന്

abc
 ആലപ്പുഴ : അനര്‍ട്ട് സൗരതേജസ് പദ്ധതി മുഖേന സര്‍ക്കാര്‍ സബ്‌സിഡിയോടെ വീടുകളില്‍ സോളാര്‍ നിലയം സ്ഥാപിക്കാനുള്ള രജിസ്‌ട്രേഷന്‍ ക്യാമ്ബ് ഇന്ന് ഹരിപ്പാട് നഗരസഭാ കാര്യാലയത്തില്‍ നടക്കും. രണ്ട് മുതല്‍ പത്ത് കിലോവാട്ട് വരെയുള്ള നിലയത്തിന് 20 മുതല്‍ 40 ശതമാനം വരെയാണ് സബ്‌സിഡി. നഗരസഭാ പരിധിയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെയും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡും വൈദ്യുതി ബില്ലുമായെത്തി 1225 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യാം. പ്രവൃത്തിദിവസങ്ങളില്‍ ഹരിപ്പാട് നാരകത്തറ ജംഗ്ഷനിലെ ഊര്‍ജ്ജമിത്ര കേന്ദ്രത്തിലും രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്.