വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ആയി ശ്രീ. വിജി തമ്പിയെ തിരഞ്ഞെടുത്തു

viji thampi

ഹരിയാന: ഫരീദാബാദില്‍ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന
പ്രസിഡന്റ് ആയി പ്രശസ്ത സിനിമ സംവിധായകനും, കഥ, തിരക്കഥാകൃത്തുമായ ശ്രീ. വിജി തമ്പിയെ തിരഞ്ഞെടുത്തു. അഖിലേന്ത്യ
പ്രസിഡന്റ് പദ്മശ്രീ അവേദീ രബീന്ദ്ര നരേന്‍ സിംഗ്, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ശ്രീ മിലിന്ദ് പാണ്ഡെയും
ഉള്‍പ്പെട്ട സമിതിയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ആയി ശ്രീ വി. ആര്‍. രാജശേഖരന്‍ തുടരും. ചെങ്ങന്നൂര്‍ ഇടനാട് സ്വേദേശിയാണ് ശ്രീ.  വി. ആര്‍. രാജശേഖരന്‍.