ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

car fire

ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.  കുമാരപുരം താമല്ലാക്കല്‍ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് തന്നെ യാത്രക്കാര്‍ പുറത്തിറങ്ങി. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കാറിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല

വിവരമറിയിച്ചതിനെ തുടര്‍ന്ന്  ഹരിപ്പാട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാറിന്റെ എന്‍ജിന്‍  ഭാഗത്ത് മാത്രമാണ് തീ പടര്‍ന്നത്. ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.