സി.പി.ഐ.എം സമ്മേളനത്തിൽ മികച്ച നേട്ടങ്ങൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി ദമ്പതികൾ

sdfg
 

ആലപ്പുഴ: സി.പി.ഐ.എം സമ്മേളനത്തിൽ ദമ്പതികൾ പുരസ്കാരം ഏറ്റുവാങ്ങി. തിരുവൻവണ്ടൂർ ഇരമല്ലക്കര കണ്ടത്തിൽ തോമസിൻ്റെ മകൻ ഡോ.വിനോയ് തോമസും, ഭാര്യ ജീനാ തോമസുമാണ് മികച്ച നേട്ടങ്ങൾക്കുള്ള പുരസ്കാരം സി.പി.ഐ.എം സമ്മേളന വേദിയിൽ വെച്ച് ഏറ്റുവാങ്ങിയത്.

പഞ്ഞിയിൽ നിന്നും മികച്ച താപ പ്രതിരോധ വസ്തു കണ്ടു പിടിച്ചതിൻ്റെ പ്രബന്ധം ഡോ.വിനോയ് പ്രസിദ്ധീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത പ്രസ്തുത പ്രബന്ധത്തിന് പ്രസിദ്ധ അമേരിക്കൻ പബ്ലിഷിംഗ് കമ്പിനിയുടെ സർട്ടിഫിക്കറ്റും കിട്ടിയിരുന്നു.

ഡോ.വിനോയിയുടെ ഭാര്യ ജീനാ തോമസിന് രസതന്ത്രശാസ്ത്രത്തിൽ 2021 ൽ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി ബിരുദം കിട്ടിയതും നേട്ടമായി. നിരണം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലാണ് ജീനാ തോമസ്.
 
ഇരുവർക്കും കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാൻ, ആർ.രാജേഷ് ex. MLA എന്നിവർ പുരസ്കാരം വിതരണം ചെയ്തു.ഡോ.വിനോയ് തോമസ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സി.പി.ഐ.എം തിരുവൻവണ്ടൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്.