ലോകമേ തറവാട് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സന്ദർശിച്ചു

v

ആലപ്പുഴ;ആലപ്പുഴയിലുള്ള ലോകമേ തറവാട് ബിനാലെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും യുവജന ക്ഷേമബോർഡ് വൈസ് ചെയർമാനുമായ എസ്സ്. സതീഷ് സന്ദർശിച്ചു. കലാ രംഗത്ത് യുവ കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ സൃഷിടിക്കുന്നതിനും അവരുടെ കഴിവുകളെ സമൂഹത്തിൽ അവതരിപ്പിക്കുന്നതിനും ലോകമേ തറവാടിന് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.

പുതിയ കാലത്ത് യുവകലാകാരൻമാർക്ക് അവരുടെ കഴിവുകൾ സ്വന്തം നാട്ടിൽ ഉപയോഗപ്പെടുത്തുന്നതിനും മികച്ച കലാകാരമാരെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച് വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനെ പറ്റി യുവജന ക്ഷേമ ബോർഡ് ആലോചിക്കും എന്നും എസ്.സതീഷ് പറഞ്ഞു.ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ആർ രാഹുൽ,പ്രസിഡന്റ് ജെയിംസ് ശാമുവേൽ,ജില്ല വൈ.പ്രസിഡന്റ് എ.ഷാനവാസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.