വിമുക്തഭടന്മാര്‍ക്ക് റദ്ദായ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

indian army
 

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസില്‍  2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത വിമുക്തഭടന്മാര്‍ക്ക് 

2021 ഡിസംബര്‍ 31 വരെ മുന്‍കാല പ്രാബല്യത്തോടെ പുതുക്കാം. 

തൊഴില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍(എക്‌സ്- 10) 10/99 മുതല്‍ 06/2021 വരെ പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുമായി നേരിട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0477 2245673.

(പി.ആര്‍./എ.എല്‍.പി./3071)