പെൺകുട്ടികൾക്കും പ്രകൃതിക്കും കരുതലായി വിശ്വഹിന്ദു പരിഷത്ത് സ്ഥാപക ദിനാചരണം

Vishwa Hindu Parishad Founder's Day Celebration
 

മാവേലിക്കര: ജന്മാഷ്ടമി ദിനമായ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ പ്രസ്ഥാനമായ വിശ്വഹിന്ദു പരിഷത്തിന്‍റെ 57 മത് സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതാകദിന ചടങ്ങുകൾ നടന്നെങ്കിലും ചെങ്ങന്നർ ജില്ലയിൽ വ്യത്യസ്തമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. 

പത്തു വയസിൽ താഴെയുള്ള ഇരുപതോളം പെൺകുട്ടികൾക്ക് തപാൽ വകുപ്പുമായി സഹകരിച്ച് സുകന്യ സമൃദ്ധി അക്കൗണ്ടിൽ പണം നിക്ഷേപിച്ച് പാസ്ബുക്കുകൾ വിതരണം ചെയ്തു. കൂടാതെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്ര പരിസരങ്ങളിൽ നട്ടുവളർത്തുന്നതിനായി ആൽ വൃക്ഷ തൈകളുടെ വിതരണവും നടന്നു. തഴക്കരയിൽ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടന പരിപാടി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആര്‍ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡണ്ട് അഡ്വ.അനിൽ വിളയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സംഘടനാ സെക്രട്ടറി അനീഷ് കൃഷ്ണൻ, മാവേലിക്കര പ്രഖണ്ഡ് സേവാ പ്രമുഖ് അനീഷ് കൊച്ചാലുംമൂട്, തഴക്കര ഖണ്ഡ് പ്രസിഡണ്ട് സുരേന്ദ്രൻ കളരിയിൽ. ഹരി, പ്രശാന്ത്, പദ്മകുമാർ മധു എന്നിവർ പങ്കെടുത്തു. ജില്ലയിലെ ഇരുനൂറ്റിയൻപത് സ്ഥലങ്ങളിൽ വ്യത്യസ്തമായ പരിപാടികളോടുകൂടി സ്ഥാപക ദിനം ആചരിച്ചു.