ഹൈന്ദവ വിശ്വാസങ്ങളെ തകർക്കുവാനുള്ള ഗൂഢ ശ്രമത്തിനെതിരെ ഏതറ്റം വരെ പോകും; കേരള ക്ഷേത്ര സംരക്ഷണ സമിതി

fy

ആറൻമുള: പള്ളിയോടത്തിൽ ഷൂവിട്ടു കയറിയ നടിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം 
പരിപാവനവും പവിത്രവും ക്ഷേത്ര പരിശുദ്ധിയായി സൂക്ഷിക്കുന്ന തിരുവാറൻമുള പളളിയോടത്തിൽ ഷൂവിട്ടു കയറി ആചാരലംഘനവും ,വിശ്വാസപ്രമാണങ്ങളെ മന: പൂർവ്വമായും അവഹേളിച്ച നവ മാദ്ധ്യമ നടിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിച്ച് മാതൃകാപരമായി ശിക്ഷണ നടപടികൾ ഉണ്ടാകണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

 വൃതശുദ്ധിയോടു മാത്രം പള്ളിയോടത്തിൽ കയറിയിരുന്ന ആചാരത്തെ പരസ്വമായി ലംഘിക്കുകയും ,അവഹളിക്കുകയും ,അപമാനിക്കുകയും ,ആയിരക്കണക്കിനു വിശ്വാസികൾക്ക് മനോവേദനയും ഉണ്ടാക്കിയിരിക്കുകയാണ് നടിയും കൂട്ടുകാരും .ആകയാൽ ആചാരലംഘനത്തിനും ,അപമാനത്തിനും ,മാനനഷ്ടത്തിനും എതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷണ നടപടികൾ സ്വീകരിക്കുവാൻ ജില്ലാ ഭരണാധികാരികൾ തയ്യാറാവണം. ഇതിനു നടിയെ പ്രേരിപ്പിച്ചവർ ,സഹായികൾ എന്നിവർക്കെതിരേയും നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആചാരലംഘനം, മാനനഷ്ടം എന്നിവയ്ക്കുള്ള നടപടികൾ മാത്രമല്ല പ്രായശ്ചിത്തപരിഹാരങ്ങൾ കൂടി ഇവരെക്കൊണ്ട് ചെയ്യിക്കണമെന്നും ആവശ്യപ്പെട്ടു,