ഇസ്ഹാൻറെ വർക് ഷോപ്പിലേക്ക് ആർക്കും വരാം! മാതൃകയായി 13 കാരൻ

ishan
ക​യ്​​പ​മം​ഗ​ലം: മൊ​ബൈ​ല്‍ ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്ന് വീ​ട്ടു​കാ​ര്‍ വി​ല​ക്കി​യ​തോ​ടെ സൈ​ക്കി​ള്‍ റി​പ്പ​യ​റി​ങ്ങി​ല്‍ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് 13കാ​ര​ന്‍.ച​ളി​ങ്ങാ​ട് അ​മ്പ​ല​ന​ട സ്വ​ദേ​ശി ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ ഇ​ല്യാ​സ് - ജാ​സ്മി​ന്‍ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ഇ​സ്ഹാ​ന്‍ ഫാ​റൂ​ഖാ​ണ് വീ​ട്ടി​ല്‍ സ്വ​ന്ത​മാ​യി വ​ര്‍​ക്ക്ഷോ​പ്പു​ത​ന്നെ സ​ജ്ജീ​ക​രി​ച്ച്‌ ശ്ര​ദ്ധേ​യ​നാ​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത് മൊ​ബൈ​ല്‍ ഫോ​ണ്‍ കി​ട്ടാ​താ​യ​തോ​ടെ, തൊ​ട്ട​ടു​ത്തു​ള്ള പി​തൃ​സ​ഹോ​ദ​രൻറെ ടൂ​വീ​ല​ര്‍ വ​ര്‍​ക്ക്ഷോ​പ്പാ​യി ഇ​സ്ഹാൻറെ ആ​ശ്ര​യം. പി​ന്നീ​ട് കൂ​ട്ടു​കാ​രു​ടെ സൈ​ക്കി​ള്‍ റി​പ്പ​യ​ര്‍ ചെ​യ്തു തു​ട​ങ്ങി. ഇ​ത് വി​ജ​യി​ച്ച​തോ​ടെ, ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും പ​ഴ​യ സൈ​ക്കി​ളു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച്‌ റീ​സെ​റ്റ് ചെ​യ്തു.

പ്ര​വാ​സി​യും മെ​ക്കാ​നി​ക്കു​മാ​യ പി​താ​വാ​ണ് ഫോ​ണി​ലൂ​ടെ സം​ശ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​ത്. അ​ഞ്ചോ​ളം സൈ​ക്കി​ളു​ക​ള്‍ ഇ​തി​ന​കം വി​ല്‍​പ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു. സ്കൂ​ളി​ല്‍ നി​ര്‍​ധ​ന​രാ​യ കൂ​ട്ടു​കാ​ര്‍​ക്ക് സൈ​ക്കി​ള്‍ സ​ജ്ജീ​ക​രി​ച്ചു​കൊ​ടു​ത്ത​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഇ​സ്ഹാെന്‍റ ക​ഥ വൈ​റ​ലാ​യി. ഇ​തോ​ടെ, ആ​ര്‍.​സി.​യു.​പി സ്കൂ​ള്‍ അ​ധി​കൃ​ത​രും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.ഇസ്ഹാൻ എല്ലാവർക്കും മാതൃകയാവുകയാണ്.

ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ ശോ​ഭ​ന നേ​രി​ട്ടെ​ത്തി അ​നു​മോ​ദ​നം അ​ര്‍​പ്പി​ച്ചു. സൈ​ക്കി​ള്‍ റി​പ്പ​യ​റി​ങ്ങി​ന് പു​റ​മെ കൃ​ഷി​യി​ലും ത​ല്‍​പ​ര​നാ​ണ് ഈ ​മി​ടു​ക്ക​ന്‍. പ​ച്ച​ക്ക​റി കൃ​ഷി​ക്ക് പു​റ​മെ, പ്രാ​വ്, താ​റാ​വ്, കോ​ഴി, മു​യ​ല്‍, ആ​ട്, മീ​ന്‍ എ​ന്നി​വ​യെ​യും വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്നു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച കു​ട്ടി​ക്ക​ര്‍​ഷ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് ഈ ​ഏ​ഴാം ക്ലാ​സു​കാ​ര​നെ​യാ​ണ്. വൈ​കു​ന്നേ​ര​മാ​യാ​ല്‍ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് ഇ​സ്ഹാെന്‍റ വ​ര്‍​ക്ക്ഷോ​പ്. ക​ളി​ക്കൂ​ട്ടു​കാ​ര്‍ മാ​ത്ര​മ​ല്ല, മി​ക്ക​വ​രും ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​കൂ​ടി​യാ​ണ്.