വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു ---------------

project assistant
 

ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്‌കീമില്‍ ഓവര്‍സിയര്‍ (പട്ടിക ജാതി വിഭാഗം) തസ്തികയില്‍ കരാര്‍ നിയമനത്തിന് മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ എന്‍ജിനീയറിംഗ്  ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18-35 വയസ്സ്. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് കരാര്‍ നിയമനത്തിനായി ബി.കോം. ബിരുദവും ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ ബിരുദവും അംഗീകൃത പി.ജി.ഡി.സി.എയുമുള്ളവരെയും കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് ബിരുദധാരികളേയും പരിഗണിക്കും. പ്രായ പരിധി 18-35 വയസ്സ്. 

പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്/ അംഗീകൃത ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. 

സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റാ എന്നിവ സഹിതം ഒക്ടോബര്‍ 21നകം അപേക്ഷിക്കണം