കണിയാമ്പറ്റയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്

z
 

വയനാട് :കണിയാമ്പറ്റയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്(Accident) 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. കൽപ്പറ്റ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. വാഹനം ഇടിച്ചതിന് പിന്നാലെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇത് കമ്പളക്കാട് നിന്ന് പൊലീസെത്തി പുനസ്ഥാപിച്ചു.

ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു;പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ടു
രണ്ട് ദിവസങ്ങൾക്ക് മുൻപ് കൊച്ചി നഗരത്തിൽ ബസ് കാറുകളിൽ ഇടിച്ച് പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. കാറുകളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റിരുന്നു. ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത് . ഫൈൻആർട്സ് ഹാളിന് സമീപം ഫോർ ഷോർ റോഡിൽ ആണ് അപകടം ഉണ്ടായത്. നവംബർ 15 ന് രാവിലെ 11മണിയോടെ ആയിരുന്നു അപകടം. പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനേ തുടർന്ന് പൊലീസ് എത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.