ബാബ അലക്സാണ്ടറിന്റെ "ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് ലൈവ് ക്ലാസ്" എന്ന സംരംഭം രണ്ട് വർഷം പിന്നിട്ടു

google news
d

നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (NCDC) മാസ്റ്റർ ട്രെയിനറും, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടർ സൂം മധ്യമത്തിലൂടെ ഫേസ് ബുക്കിലും യൂട്യൂബിലും നടത്തിവരുന്ന തത്സമയ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് രണ്ട് വർഷം പിന്നിട്ടു.

enlite ias final advt

വ്യത്യസ്തവും നൂതനവുമായ ഭാഷാ പഠന രീതി അവലംബിച്ചുകൊണ്ട് 2021 സെപ്തംബർ അഞ്ചിനാണ് ഈ ക്ലാസ്സിന് അദ്ദേഹം തുടക്കം കുറിച്ചത്..എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞു 2.30 മുതൽ വൈകിട്ട് 4.30 വരെ സൂം മധ്യമത്തിലൂടെ, ഒരേസമയം ഫേസ് ബുക്കിലും, യൂട്യൂബിലും നടത്തിവരുന്ന സൗജന്യ ക്ലാസ്സിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.പങ്കെടുത്തവരുടെ എണ്ണംകൊണ്ട് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഈ ലൈവ് ക്ലാസ് ഇടം പിടിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഇതിനോടകം ഈ ക്ലാസ് പ്രയോജനപ്പെടുത്തിയത്.

read also.....കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനത്തിന് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യ പ്രദേശ് സർവ്വകലാശാല: വിദ്യാർഥികൾ പ്രതിസന്ധിയിൽ

നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈനായും ബാബാ ഈസി സ്പോക്കൺ ഇംഗ്ലീഷ് (Baba Easy Spoken English) എന്ന പേരിൽ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ (Baba Alexander). സാധാരണക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം നൽകുന്നതിനാൽ, ഇതിനോടകം സമൂഹ ശ്രദ്ധ നേടിയതാണ് ബാബ അലക്സാണ്ടർ ആവിഷ്കരിച്ച ബാബ ഈസി സ്പോക്കൻ ഇംഗ്ലീഷ് പരിശീലന പരിപാടി. വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഇതിന്റെ മൊഡ്യൂൾ. 2018 ൽ ഫേസ്ബുക്ക് മാധ്യമം വഴിയും ഇത്തരത്തിൽ സൗജന്യ ലൈവ് പ്രോഗ്രാം അദ്ദേഹം നടത്തിയിരുന്നു.

പുതിയ ആശയങ്ങളും പഠന രീതികളുമാണ് ഈ പരിപാടിയെ മറ്റ് സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. സ്വന്തം അനുഭവങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ഈ ആശയങ്ങളും പഠന രീതിയും സമൂഹത്തിന് സൗജന്യമായി നൽകുമ്പോൾ അത് ഇംഗ്ലീഷിൽ സംസാരിക്കുന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്ന സമൂത്തിലെ വലിയൊരുവിഭാഗം ആളുകൾക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ബാബ അലക്സാണ്ടര്‍.പൂർണ്ണമായും സൗജന്യമായ ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ അവരുടെ ഫോണിൽ +918129821777 എന്ന നമ്പർ സേവ് ചെയ്യുക.ശേഷം, 'താൽപ്പര്യമുണ്ട്' / Interested എന്ന വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുന്നവർക്ക് നിർദ്ദേശങ്ങൾ വാട്ട്സ്ആപ്പിൽ മറുപടിയായി നൽകും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം