ചായക്കട നടത്തി 26 രാജ്യങ്ങളിലായി യാത്ര ചെയ്ത ബാലാജിക്ക് ഇനി സ്വർഗ്ഗ യാത്ര

old couple
കൊച്ചി: ചായക്കട നടത്തിയ കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്ബില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജി (76) അന്തരിച്ചു.

ഭാര്യയ്‌ക്കൊപ്പം മുപ്പതോളം രാജ്യങ്ങള്‍ ബാലാജി സന്ദര്‍ശിച്ചിട്ടുണ്ട്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര.കഴിഞ്ഞ മാസം റഷ്യയിലേക്കായിരുന്നു ഭാര്യ മോഹനക്കൊപ്പം അദ്ദേഹം അവസാനമായി യാത്ര നടത്തിയത്. 

balaji

എറണാകുളം ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന കടയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഇവര്‍ യാത്ര നടത്തിയിരുന്നത്.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ചായക്കട നടത്തി ഭാര്യക്കൊപ്പം 26 ലോകരാജ്യങ്ങൾ സന്ദർശിച്ചവരാണ് ഇവർ.ഇദ്ദേഹത്തെ യാത്രകളെക്കുറിച്ച്​ നിരവധി ഫീച്ചറുകളും വാർത്തകളുമെല്ലാം  വന്നിരുന്നു.മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയിൽ സന്ദർശകനായി എത്തിയിരുന്നു.

kochi cpls

കേരളത്തിലെ സഞ്ചാരികളുടെ സങ്കേതമായിരുന്നു ഈ ചായക്കട.കൂടാതെ വിജയനും ഭാര്യയും മറ്റുള്ളവർക്കൊക്കെ ഒരു പ്രചോദനം കൂടിയായിരുന്നു.