ഡോ. ബിജി ജെയിംസ് അന്തരിച്ചു

dr

തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജ് കൊമേഴ്‌സ് വിഭാഗം മുന്‍ മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായിരുന്ന മുട്ടട, കിഴക്കതില്‍ എംകെ ലെയിന്‍, പിഎംആര്‍എ-96 ല്‍ ഡോ. ബിജി ജെയിംസ് (62) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

മാര്‍ ഇവാനിയോസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസിന്റെ മുന്‍ സെക്രട്ടറിയാണ്. സംസ്‌കാര ശുശ്രുഷ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വസതിയില്‍. തുടര്‍ന്ന് സംസ്‌കാരം 3.30 ന് സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

ഭാര്യ: ജോളി. മക്കള്‍: നോയല്‍, നീതു.