സംസ്കൃത സർവ്വകലാശാലഃ മാതൃഭാഷാവാരാചരണ സമാപനവും ഇന്ന്

google news
V

chungath new advt

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മാതൃഭാഷാവാരാചരണ സമാപനവും ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്കാര സമർപ്പണവും നവംബർ16ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ നടക്കും. ഈ വർഷത്തെ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്കാരത്തിന് അർഹനായ ഡോ. ജോർജ്ജ് ഇരുമ്പയത്തെ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പുരസ്കാരം സമർപ്പിച്ച് ആദരിക്കും. മലയാളം സർവ്വകലാശാലയിലെ സെന്റർ ഫോർ എഴുത്തച്ഛൻ സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. എം. അനിൽ, ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക പ്രഭാഷണം നിർവ്വഹിക്കും. മാതൃഭാഷാവാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും. മലയാളം വകുപ്പ് മേധാവി ഡോ. എസ്. പ്രിയ അധ്യക്ഷയായിരിക്കും. ഡോ. ജോർജ്ജ് ഇരുമ്പയം, ഡോ. പി. പവിത്രൻ, ഡോ. വത്സലൻ വാതുശ്ശേരി, ഡോ. സുനിൽ പി. ഇളയിടം, സുഖേഷ് കെ. ദിവാകർ, പ്രേമൻ തറവട്ടത്ത് എന്നിവർ പ്രസംഗിക്കും. തുടർന്ന് വേണി ഷൈജുവിന്റെ മോഹിനിയാട്ടം, ശ്രുതി ചന്ദ്രബോസും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നിവ നടക്കും.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു