കേരളത്തിലെ ആദ്യ സമഗ്ര ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ഓങ്കോളജി സെന്ററുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

kochi
 

കൊച്ചി: വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളെ ഫലപ്രദമായി നേരിടാന്‍, ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ഓങ്കോളജി ചികിത്സാകേന്ദ്രവുമായി ആസ്റ്റര്‍ മെഡ്സിറ്റി. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമഗ്രചികിത്സാ പദ്ധതി ആവിഷ്‌കരിക്കുന്നത്. രണ്ട് ചികിത്സാമേഖലകളും ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച അതിനൂതന ചികിത്സ ലഭ്യമാകും. സംസ്ഥാനത്ത് ഉദരസംബന്ധമായ അര്‍ബുദങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ആസ്റ്റര്‍ മെഡ്സിറ്റിയുടെ മുന്നൊരുക്കം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദം വന്‍കുടലിലും മലാശയത്തിലുമാണ്.

ഉദരരോഗ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമുള്ള ആസ്റ്റര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സും ക്യാന്‍സര്‍ ചികിത്സയും റേഡിയേഷന്‍ തെറാപ്പിയും നല്‍കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രവും സംയുക്തമായാണ് പുതിയ ചികിത്സാശാഖയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഈ രണ്ട് മേഖലകളെയും സംയോജിപ്പിച്ച് വിശദമായ പരിശോധനകളിലൂടെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

വന്‍കുടലിലും മലാശയത്തിലുമുള്ള അര്‍ബുദം നീക്കം ചെയ്യുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഉദരരോഗവിഭാഗം ഇതുവരെ 1100 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രകാശ്  പറഞ്ഞു. വയറിനുള്ളിലേക്ക് ക്യാമറ കടത്തി വിട്ടുകൊണ്ട് നടത്തുന്ന ലാപ്രോസ്‌കോപ്പി, റോബോട്ടിക് സര്‍ജറി എന്നിവയും ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടത്തി വരുന്നു.

വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദത്തിനുള്ള ചികിത്സ ഓരോ രോഗിയിലും വ്യത്യസ്തമായിരിക്കും. അവര്‍ക്ക് സമഗ്ര ചികിത്സയും പ്രത്യേക പരിചരണവുമാണ് ആവശ്യം. അര്‍ബുദം നേരത്തെ കണ്ടുപിടിക്കാനായാല്‍ രോഗം ഗുരുതരമാകുന്നതിന് മുന്‍പേ ആ ഭാഗം സുരക്ഷിതമായി നീക്കം ചെയ്യാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒഴിവാക്കി വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.

അര്‍ബുദം ബാധിച്ചു കഴിഞ്ഞ രോഗികള്‍ക്ക് ആദ്യം അര്‍ബുദമുഴകള്‍ ചുരുങ്ങാനുള്ള മരുന്ന് കീമോതെറാപ്പിയിലൂടെ നല്‍കും. ശേഷം വയറില്‍ ചെറിയൊരു ദ്വാരമുണ്ടാക്കി ശസ്ത്രക്രിയ നടത്തും. മുറിവ് വളരെ വേഗം ഉണങ്ങാന്‍ ഇത് സഹായിക്കും. ഇത് രണ്ടും ചേര്‍ന്ന ഒരു സംയോജിത ചികിത്സയായിരിക്കും വൈകിയെത്തുന്നവര്‍ക്ക് നല്‍കുക.
തുടര്‍ച്ചയായി മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചികിത്സാമേഖലകളാണ് ഇവ രണ്ടും. അവയെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഏറ്റവും പുതിയതും സുരക്ഷിതവുമായ ചികിത്സ രോഗികള്‍ക്ക് നല്കാനാകുമെന്ന് മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടണ്ട് ഡോ. അരുണ്‍ ആര്‍. വാരിയര്‍ പറഞ്ഞു. കൂടാതെ, ആസ്റ്റര്‍ സെന്റര്‍ ഓഫ് ഓങ്കോളജി ആന്‍ഡ് റേഡിയേഷന്‍ തെറാപ്പി,അതിനൂതനവും അത്യാധുനികവുമായ പ്രീഓപ്പറേറ്റീവ് നിയോഅഡ്ജുവന്റ് തെറാപ്പി,


ടാര്‍ഗെറ്റഡ് കീമോതെറാപ്പി, IMRT, SBRT ഐ.എം.ആര്‍.ടി, എസ്.ബിആര്‍.ടി എന്നി ചികിത്സ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.പല തരത്തിലുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ക്യാൻസർ വ്യാപകമായ ഈ സമയത്ത് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് ആസ്റ്റർ മെഡ്സിറ്റി ഒരുക്കിയിരിക്കുന്നതെന്നും, പ്രത്യേകിച്ച് അർബുദബാധിതരായ രോഗികൾക്ക് സമഗ്ര പരിഹാരമായി ഈ കേന്ദ്രം പ്രവർത്തിക്കുമെന്നും ആസ്റ്റർ മെഡ്സിറ്റി സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ ചികിത്സ ജനങ്ങളിലേക്ക് ആദ്യം എത്തിക്കാനുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വയറിനെ ബാധിക്കുന്ന അര്‍ബുദത്തിനെ നേരിടാന്‍ ഈ പ്രത്യേക ചികിത്സാരീതി ആവിഷ്‌കരിച്ചതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള-ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍  യാസിൻ പറഞ്ഞു.

ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള-ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിൻ, സീനിയര്‍ കണ്‍സള്‍ട്ടന്റ് - മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഡോ. ജി.എന്‍. രമേശ്,സീനിയര്‍ കണ്‍സള്‍ട്ടന്റ് - മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി   ഡോ. ഇസ്മായില്‍ സിയാദ് കെ.എച്ച്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി ഡോ. പ്രകാശ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് - സര്‍ജിക്കല്‍ ഓങ്കോളജി, ഡോ. ജെം കളത്തില്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് - മെഡിക്കല്‍ ഓങ്കോളജി ഡോ. അരുണ്‍ വാരിയര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.