അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ നാവികന്‍ മരിച്ചു

accident
 

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ നാവികന്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി 7.30 ന് കെ ബി ജേക്കബ് റോഡിലാണ് അപകടം നടന്നത്. തിരുനല്‍വേലി സ്വദേശി പി ബാല സുബ്രഹ്‌മണ്യമാണ് (27)മരിച്ചത്. അപകടം നടന്നയുടന്‍ ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യയിലെ പെറ്റി ഓഫീസറാണ് സുബ്രഹ്‌മണ്യന്‍.