സികെ ജയകൃഷ്ണന്‍ സ്മാരക ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ് അരുണ്‍ ചന്ദ്രബോസിന്

arun chandran bose
 

കൊച്ചി: മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ. ജയകൃഷ്ണന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ നല്‍കുന്ന ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ് ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ് ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസിന്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ അട്ടിമറി ജയത്തിന് ശേഷം തന്റെ ഭര്‍ത്താവും മുന്‍ തൃക്കാക്കര എം.എല്‍.എ.യുമായ പി.ടി. തോമസിന്റെ ചിത്രത്തിന് മുന്‍പില്‍ വിതുമ്പലോടെ നില്‍ക്കുന്ന ഉമാ തോമസിന്റെ ചിത്രമാണ് അരുണിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ സിബു ഭുവനേന്ദ്രന്‍, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ഇടുക്കി ഫോട്ടോഗ്രാഫര്‍ ഷിയാസ് ബഷീര്‍ എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി. ജനുവരി 26ന് വൈകീട്ട് മൂന്നു മണിക്ക് തൃശ്ശൂരില്‍ റവന്യൂ മന്ത്രി കെ. രാജന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.