വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട അമ്മമാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കൊച്ചി ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍

local news
 

കൊച്ചി: കാക്കനാട് കരുണാലയത്തിലെ അമ്മമാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കൊച്ചി ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍. വൃദ്ധസദനത്തിലെ 15 അമ്മമാരാണ് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.

'ഈ അമ്മമാരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നുമില്ലെന്നും ഇത്തരം ഒരു ഒത്തുചേരല്‍ നടത്തുവാന്‍ സാധിച്ചതില്‍ അതിയായ സംതൃപ്തിയുണ്ടെന്നും കൊച്ചി ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണിലെ ജനറല്‍ മാനേജര്‍ വികാസ് കുമാര്‍ പറഞ്ഞു. '

ഈ വര്‍ഷം പാതിയോടെ പരമ്പരാഗതമായ കേക്ക് മിക്‌സിങ് ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ നടത്തിയിരുന്നു. ക്രിസ്തുമസിന് മുന്നോടിയായി ഈ കേക്കുകള്‍ കരുണാലയത്തിന് നല്‍കുമെന്നും ഹോട്ടല്‍ പ്രഖ്യാപിച്ചിരുന്നു. മാരിയറ്റ് ഇന്റര്‍നാഷണിന്റെ സി. എസ്. ആര്‍ ക്യപെയ്‌നായ :സെര്‍വ് 360- 'ഡൂയിങ് ഗുഡ് ഇന്‍ എവെരി ഡയറക്ഷന്റെ ഭാഗമായാണ് ഈ പരുപാടി സംഘടിപ്പിച്ചത്. സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും സന്ദേശം ഉണര്‍ത്തുന്ന ക്രിസ്മസ് ദിനങ്ങളില്‍
ഭക്ഷണത്തിലൂടെ ചേര്‍ത്തു നില്‍പിന്റെ സന്ദേശം കൈമാറണം എന്ന ആഗ്രഹത്തില്‍ നിന്നുമാണ് ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ഈ വേറിട്ട ആഘോഷ സംഘടിപ്പിച്ചത്.