'നങ്ങേലി'യെ അവഗണിക്കാൻ വരട്ടെ, നങ്ങേലിയുടെ പിൻതലമുറക്കാർ ഇന്നും ചോർത്തലയിൽ ജീവിച്ചിരിപ്പുണ്ട്;യുവസംവിധായകൻ അഭിലാഷ് കോടവേലി

nangeli
 

കൊച്ചി.സംവിധായകൻ വിനയൻ ഒരുക്കിയ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന പുതിയ ചിത്രത്തിലൂടെ നങ്ങേലിയുടെ ചരിത്ര ജീവിതം വീണ്ടും വിവാദമായിരിക്കുകയാണ്.നങ്ങേലിയുടെ ചരിത്രം വെറും നുണകഥയെന്ന് ആരോപിക്കുന്നവർക്ക് മറുപടി പറയുകയാണ് നങ്ങേലിയുടെ ജീവിത കഥ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച യുവസംവിധായകനും, നങ്ങേലിയുടെ നാട്ടുകാരനുമായ സംവിധായകൻ അഭിലാഷ് കോടവേലി.'നങ്ങേലിയുടെ ചരിത്രം വീണ്ടും ഉയർന്നു വന്നതിൽ ഏറെ സന്തോഷമുണ്ട്.നങ്ങേലിയുടെ കഥ വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഞാൻ എഴുതിയത്. അന്ന് തന്നെ നങ്ങേലി ഒരു നുണ കഥയെന്ന് പലരും പറഞ്ഞിരുന്നു. എന്നെ ഒത്തിരി പേര് പിൻതിരിയാൻ പ്രേരിപ്പിച്ചു. ഫോണിലൂടെ ഭീഷണി വരെ ഉണ്ടായി .തെറ്റായ കാര്യങ്ങൾ ചിത്രീകരിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കരുത് എന്നാണ് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞത്. പക്ഷേ ഞാൻ ആ ചരിത്രം മികച്ച രീതിയിൽ ചിത്രീകരിച്ച് മനോഹരമായി ആ ജീവിതം പുറത്ത് വിട്ടും.നങ്ങേലിയുടെ ബന്ധുക്കളെ നേരിൽ കണ്ട് തന്നെ വിവരങ്ങൾ ഞാൻ എടുത്തിരുന്നു.
നങ്ങേലിയുടെ ആ ചിത്രം കൊടിയേരി ബാലകൃഷ്ണനാണ് പ്രകാശിപ്പിച്ചത്. അതിനെ തുടർന്ന് നങ്ങേലിക്ക് ചേർത്തലയിൽ സ്മാരകം നിർമ്മിക്കാൻ ശ്രമം തുടങ്ങി, ഒത്തിരി കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു.പക്ഷേ ഒന്നും നടന്നില്ല.നങ്ങേലി വെറും കെട്ടുകഥയല്ല. അത് ജീവനുള്ള ചരിത്രമാണ്.സംവിധായകൻ അഭിലാഷ് കോടവേലി പറയുന്നു തിരുവിതാകൂറിലെ ഭരണകൂട ക്രൂരതകള്‍ക്കെതിരെ ജീവത്യാഗം നടത്തിയ ആദ്യ സ്ത്രീയെന്ന നിലയിലാണ് നങ്ങേലി അറിയപ്പെടുന്നത്.  പോരാളികള്‍ക്കൊപ്പമാണ് നങ്ങേലിയെ രേഖപ്പെടുത്തുന്നത്.  നങ്ങേലി ചരിത്രത്തിൽ എവിടെയുമില്ല എന്ന വാദം ശരിയല്ല.മുലക്കരം അവസാനിപ്പിച്ച ധീരരക്തസാക്ഷി തന്നെയാണ് നങ്ങേലി.
നമ്മുടെനാട്ടില്‍ മുലകള്‍ക്ക് നികുതി ഉണ്ടായിരുന്നു. ബ്രാഹ്മണര്‍,ക്ഷത്രിയര്‍, വൈശ്യര്‍,ശൂദ്രര്‍ എന്നീ വിഭാഗത്തില്‍ പെട്ട സ്ത്രീകളെ മുലക്കരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. മറ്റുള്ളവരെല്ലാം, മുലക്കരം നല്‍കണമായിരുന്നു.ഈ നികുതി പിരിക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍റെ മുന്നില്‍ നിലവിളക്ക് കൊളുത്തി തൂശനില വച്ച് അതിലേക്ക് മുല അറുത്തുവച്ചു പിന്നോട്ട് മറിഞ്ഞു വീണു മരിച്ചു നങ്ങേലി. അവരുടെ ഭര്‍ത്താവ് ചിരുകണ്ടന്‍ അവരുടെ ചിതയില്‍ ചാടി മരിച്ചു.                          

എ.ഡി 1803ൽ ആയിരുന്നു ഇൗ സംഭവം.  മലയാള വർഷം 986-ൽ (എ.ഡി 1810) ശ്രീമൂലം തിരുനാൾ മുലക്കരം നിർത്തലാക്കി. ചേർത്തലയിൽ 2017 ജനുവരി 27ന് നങ്ങേലി സാംസ്കാരീക കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്​.ആ സ്ഥലം മുലച്ചിപ്പറമ്പ്. ഇപ്പോള്‍ മനോരമക്കവല.നങ്ങേലിയുടെ രക്തസാക്ഷിത്വം ഓര്‍മ്മിപ്പിക്കന്ന 'നങ്ങേലി' എന്ന ചിത്രത്തിനു പുറമെ ഗൗരിയമ്മയുടെ ജീവിത ചരിത്രം ഒരുക്കിയ സംവിധായകൻ കുടിയാണ് ചേർത്തല സ്വദേശിയായ അഭിലാഷ് കോടവേലി.

nangeli

nangeli

nangeli

nageli