സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ ഉദ്ഘാടനം ചെയ്തു

6guardsafety
 

കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍ നേതാജി റോഡിലാണ് സേഫ്റ്റി ഡിവിഷനും ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ ഇ-കൊമേഴ്സ് വെബ്സൈറ്റ് ധനം പബ്ലിക്കേഷന്‍സ് എംഡിയും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം പ്രകാശനം ചെയ്തു. സിക്സ് ഗാര്‍ഡ്സ് സിഇഒ വിനീത് ജേക്കബ് അതിഥികളെ സ്വീകരിച്ചു. കേരള പോലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളാണ് 2020-ല്‍ ആരംഭിച്ച സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ പ്രധാന ഉപഭോക്താക്കള്‍.

ഫോട്ടോ ക്യാപ്ഷന്‍- സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സിക്‌സ് ഗാര്‍ഡ്‌സ് സിഇഒ വിനീത് ജേക്കബ്, ധനം പബ്ലിക്കേഷന്‍സ് എംഡിയും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം എന്നിവര്‍ സമീപം