എൻഎഫ്ടി കലാ പ്രദർശനം കൊച്ചിയിൽ

nft
 

കൊച്ചി: 'ഈച്ച് ഡേ ഈസ് ആൻ എസ്കേപ്, ജസ്റ്റ് പീപ്പ്' എന്ന പേരിൽ നാല് സീരിയസുകളിലായി നടത്തുന്ന എൻഎഫ്ടി കലാ പ്രദർശനം ജൂലൈ 20 ന് കൊച്ചി ദർബാർ ഹാളിൽ  ആരംഭിക്കും.കേരളത്തിലാദ്യമായി നടക്കുന്ന സോളോ എൻഎഫ്ടി എക്സിബിഷൻ എന്ന പ്രത്യേകത ഇതിനുണ്ട്.വിഷ്വൽ ആർട്ടിസ്റ്റായ നാസിഫ് ഗഫൂറാണ് പ്രദർശനം നടത്തുന്നത്.

ജൂലൈ 20 മുതൽ 24 വരെ നടക്കുന്ന പ്രദർശനത്തിൽ നാല് സീരിയസുകളായ 'ഷെയ്ഡസ് ഓഫ് യൂ', 'വേൾഡ് ഓഫ് യിൻ ആൻഡ് യാങ്ങ്', 'ദി പാരലൽ വേൾഡ്', പോർറ്റ്ററ്റ് ഓഫ് എ ക്യാൻവാസ് എന്നിങ്ങനെ ഫോട്ടോ, വീഡിയോ, ആഗ്‌മെന്റഡ് റിയാലിറ്റി എന്നീ മൂന്ന് രീതികളിലായാണ് പ്രദർശനം നടത്തുക. രാവിലെ 11.00 മുതൽ രാത്രി 7 മണി വരെയാണ് പ്രദർശനം.